Advertisment

കുവൈറ്റില്‍ ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുറത്തുവന്ന യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ; അജ്ഞാതനെ പൊലീസ് തിരയുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുറത്തുവന്ന യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അജ്ഞാതനായ സ്വദേശിയെ പൊലീസ് തിരയുന്നു .

Advertisment

publive-image

യുവതിയെ കയ്യില്‍ പിടിച്ച് വലിച്ച് കാറിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നിലവിളിച്ച് ആളെ കൂട്ടിയതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

യുവതി അഹ്മദി പൊലീസില്‍ പരാതി നല്‍കി. തനിക്ക് ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ അയാളുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിച്ചിരുന്നു വെന്നും ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നും യുവതി പറയുന്നു. ഇയാളുടെ ഫോണ്‍ നമ്പറും യുവതി പൊലീസില്‍ കൈമാറിയിട്ടുണ്ട്.

kuwait kuwait latest
Advertisment