കുവൈറ്റിലെ ജഹ്‌റ ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കും യുവാവിന്റെ മര്‍ദ്ദനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ് : കുവൈറ്റിലെ ജഹ്‌റ ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കും യുവാവിന്റെ മര്‍ദ്ദനം. സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഒരു നഴ്‌സിനെ ഇയാള്‍ തട്ടിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.

ഇയാളെ തടയാന്‍ ശ്രമിച്ച മറ്റൊരു നഴ്‌സിനെയും ഡോക്ടറെയും ഇയാള്‍ അടിച്ചു.തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു.

×