Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശിക്ക് ഗുരുതരപരിക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശിക്ക് ഗുരുതരപരിക്ക് .ഫോര്‍ത് റിംഗ് റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. യുവാവിനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

അതെസമയം മറ്റൊരു വാഹനാപകടത്തില്‍ നിന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ് . എന്നാല്‍ റോഡരികിലുള്ള മരത്തിലിടിച്ച് വാഹനം പൂര്‍ണ്ണമായി തകര്‍ന്നു . അംഗാര മാര്‍ക്കറ്റിലെ പാലത്തിലാണ് അപകടം ഉണ്ടായത്. ഇതുമൂലം ഫോര്‍ത് റിംഗ് റോഡിലേക്കുള്ള ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു.

അതെസമയം , സിക്‌സ്ത് റിംഗ് റോഡില്‍ മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

kuwait kuwait latets
Advertisment