Advertisment

കുവൈറ്റില്‍ അവിഹിത ബന്ധത്തിന് വിസമ്മതിച്ച യുവതിയുടെ മകനെ തട്ടിക്കൊണ്ടു പോയി ; യുവാവ് അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അയല്‍വാസിയുടെ മകനെ തട്ടിക്കൊണ്ടു പോയ കേസില്‍ സ്വദേശി യുവാവ് പിടിയില്‍ . അഞ്ചുവയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. അയല്‍ക്കാരിയായ യുവതിയോടുള്ള പ്രതികാരം തീര്‍ക്കാനാണ് ഇയാള്‍ യുവതിയുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

Advertisment

publive-image

ഏറെ നാളായി ഇയാള്‍ യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു .ഇയാളുമായി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതി വഴങ്ങാത്തതാണ് പ്രകോപനത്തിന് കാരണം .

ജോലിക്കാരിക്കൊപ്പം ആയിരുന്ന കുട്ടിയെ ഇയാള്‍ തട്ടിയെടുക്കുകയും ജോലിക്കാരിയെ മാലിന്യകൂമ്പാരത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. ജോലിക്കാരി സഹായത്തിനായി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

kuwait kuwait latest
Advertisment