Advertisment

കാണാതായിട്ട് നാലു വര്‍ഷം, വിവരമൊന്നുമില്ല; നാടുവിട്ട് സിറിയയിലേക്ക് പോയ കുവൈറ്റ് സ്വദേശി മരിച്ചതായി പ്രഖ്യാപിച്ച് കോടതി

New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും നാലു വര്‍ഷം മുമ്പ് കാണാതായ സ്വദേശി മരിച്ചതായി പ്രഖ്യാപിച്ച് കോടതി. നാല് വര്‍ഷം മുമ്പ് കാണാതായ ആളെ മരിച്ചതായി പ്രഖ്യാപിക്കാത്ത കീഴ്‌ക്കോടതി വിധി അപ്പീല്‍കോടതി അസാധുവാക്കി.

Advertisment

publive-image

കേസ് രേഖകള്‍ കാണിച്ചിരിക്കുന്ന സൂചനകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കാണാതായയാള്‍ മരിച്ചതായി കോടതി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകന്‍ ബദര്‍ മുനവര്‍ അല്‍ മുത്തരി പറഞ്ഞു.

നാലു വര്‍ഷമായി ഇയാളെ കാണാനില്ല. കുവൈറ്റ് വിട്ട് തുര്‍ക്കിയിലേക്കും പിന്നീട് സിറിയയിലേക്കും പോയ ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ഇയാള്‍ സാധുധ സംഗത്തില്‍ ചേര്‍ന്നതായും തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതു മൂലം ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നാലു വര്‍ഷം മുമ്പ് കുവൈറ്റ് വിട്ട ഇയാള്‍ പിന്നീട് കുടുംബാംഗങ്ങളെയും വിളിച്ചിട്ടില്ല. സിറിയയില്‍ നടന്ന പോരാട്ടത്തില്‍ ഇയാള്‍ തീര്‍ച്ചയായും മരിച്ചിരിക്കാമെന്നാണ് നിഗമനം. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് ഇയാള്‍ മരിച്ചതായി കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment