Advertisment

കുവൈറ്റില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് തിരയുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് തിരയുന്നു . 20കാരനായ സ്വദേശി യുവാവാണ് യുവതിയെ പീഡിപ്പിച്ചത്.

Advertisment

publive-image

തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ സ്‌നേഹം പിടിച്ചു പറ്റുകയായിരുന്നു. തുടര്‍ന്ന് പ്രണയം നടിച്ച് ഒരു കഫേയിലേക്കെന്ന വ്യാജേന യുവതിയുമായി ഒരു ഫ്‌ളാറ്റിലെത്തുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അതിനു ശേഷം യുവതിയെ തിരികെ വിട്ടു. സംഭവത്തിനു ശേഷം യുവാവിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

kuwait kuwait latest
Advertisment