Advertisment

കുവൈറ്റില്‍ 22കാരനെ കാണാതായതായി പരാതി ; കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 22കാരനായ സ്വദേശി യുവാവിനെ കാണാതായതായി പരാതി . കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 22 കാരനായ സാദ് ബദര്‍ മുഹമ്മദ് അല്‍ റാഷിദിയെയാണ് കാണാതായത്.

Advertisment

publive-image

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം സാദ് അല്‍ അബ്ദുല്ലയിലെ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയ യുവാവ് പിന്നെ തിരികെ എത്തിയിട്ടില്ല .

അവിവാഹിതനായ ഇയാള്‍ പട്ടാളക്കാരനാണ് .എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി വിഷാദ രോഗത്തെ തുടര്‍ന്ന് ഇയാള്‍ ജോലിക്കും ഹാജരായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

യുവാവിന്റെ അമ്മാവനായ സാദം അല്‍ രഷീദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശാന്ത സ്വഭവക്കാരനായ തന്റെ അനന്തിരവന് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സാദ് ഓടിച്ചിരുന്ന പിതാവിന്റെ വാഹനം ഞായറാഴ്ച്ച വൈകിട്ട് ഫഹാഹീലില്‍ കണ്ടെത്തിയിരുന്നു.

kuwait kuwait latest
Advertisment