Advertisment

കുവൈറ്റില്‍ സുഹൃത്തിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കാര്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സുഹൃത്തിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കാര്‍ മോഷ്ടിച്ച കേസില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തു. മുബാറക് അല്‍ കബീര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് 30കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. അബു അല്‍ ഹസ്സാനിയയിലാണ് സംഭവം .

publive-image

പ്രതി അടുത്തിടെ കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ തന്നെയാണ് അറസ്റ്റിലായിരിക്കുന്നത്. കബദിലെ കന്നുകാലി ഫാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ നിന്നും മോഷ്ടിച്ച കാര്‍ കണ്ടെടുത്തു.

kuwait kuwait latest
Advertisment