കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യാക്കാരിയായ ഗാര്‍ഹിക തൊഴിലാളിയെ പീഡിപ്പിച്ച സ്വദേശിയെ പൊലീസ് തിരയുന്നു .ഇയാളുടെ സ്‌പോണ്‍സര്‍ഷിപ്പിലല്ല യുവതി ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യാക്കാരിയായ യുവതിയോട് സഹതാപം തോന്നിയ പ്രതിയുടെ സഹോദരിയാണ് യുവതിയെ പ്രതിയില്‍ നിന്നും രക്ഷപ്പെടുത്തി അദാന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
യുവതിയുടെ കൈകളിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുവൈറ്റില്‍ ജോലി ചെയ്യുന്ന യുവതിയുടെ സഹോദരനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പരാതിയുടെ ഒപ്പം സമര്‍പ്പിച്ചിരുന്നു.