കുവൈറ്റില്‍ സൈനിക ഉദ്യോഗസ്ഥനെ അപമാനിച്ച കേസില്‍ യുവതി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

കുവൈറ്റ് : കുവൈറ്റില്‍ സൈനിക ഉദ്യോഗസ്ഥനെ അപമാനിച്ച കേസില്‍ യുവതി അറസ്റ്റില്‍ .മന്‍സൂരിയ പ്രദേശത്ത് നിയമം ലംഘിച്ച് കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന്റെ തുടക്കം. യുവതി അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തത് ഗതാഗതകുരുക്കിന് കാരണമായിരുന്നു.

തുടര്‍ന്ന് കാര്‍ മാറ്റിയിടാനുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശം അവഗണിച്ച യുവതി പ്രകോപിതയാവുകയായിരുന്നു.ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.

×