കുവൈറ്റില്‍ സ്വദേശി യുവതിയെ ഡ്യൂട്ടിയിലിരിക്കെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 12, 2019

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി യുവതിയെ ഡ്യൂട്ടിയിലിരിക്കെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് . പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം.കാറോടിച്ചു വന്ന സ്വദേശി യുവതിയുടെ രേഖകള്‍ പരിശോധിക്കവെ യുവതി ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നതാണെന്ന് കണ്ടെത്തുകയും യുവതിയെ സെന്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് കൈമാറുകയുമായിരുന്നു.

ഒരു മിലിട്ടറി ഓഫീസറെ സാക്ഷിയാക്കിയാണ് യുവതിയെ കൈമാറിയത്. തുടര്‍ന്ന് ഒരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇവര്‍ക്കൊപ്പം ചെന്നാല്‍ കേസില്‍ നിന്ന് രക്ഷിക്കാമെന്ന് യുവതിയോട് വാഗ്ദാനം ചെയ്യുകയായിരുന്നു .

പൊലീസുകാരുടെ വാഗ്ദാനം സ്വീകരിക്കുന്നതായി നടിച്ച് യുവതി സിവില്‍ ഐഡി തിരികെ വാങ്ങുകയും തുടര്‍ന്ന് വാഷ് റൂമില്‍ പോകുകയാണെന്ന് ധരിപ്പിച്ച് ഒരു ടാക്‌സിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ യുവതിയെ പിന്തുടര്‍ന്ന മിലിട്ടറി ഓഫീസര്‍ ബലം പ്രയോഗിച്ച് ടാക്‌സിയില്‍ നിന്ന് ഇറക്കി ഫിര്‍ദോസിലുള്ള ഒരു തുറന്ന പ്രദേശത്ത് വച്ച് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

×