Advertisment

കുടുംബവഴക്ക്: അനന്തിരവന്‍ ഉറക്കത്തിനിടയില്‍ കുത്തിയത് എട്ടു തവണ ! കുവൈറ്റ് സ്വദേശിനിയുടെ നില ഗുരുതരം; പ്രതി അറസ്റ്റില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുടുംബവഴക്കിനെ തുടര്‍ന്ന് അനന്തിരവന്റെ കുത്തേറ്റ കുവൈറ്റ് സ്വദേശിനിയുടെ നില ഗുരുതരം. ഉറക്കത്തിനിടയില്‍ എട്ടു തവണയാണ് ഇവര്‍ക്ക് കുത്തേറ്റത്.

തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. അനന്തിരവനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് സ്വദേശിനിയെ പൊലീസ് കണ്ടെത്തിയത്.

അല്‍ ദാഹെര്‍ പ്രദേശത്താണ് സംഭവം നടന്നത്. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അനന്തിരവനെതിരെ കൊലപാതകശ്രമത്തിന് കേസും രജിസ്റ്റര്‍ ചെയ്തു.

Advertisment