Advertisment

കുവൈറ്റില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ യുവാവിന് മൂന്നു വര്‍ഷം തടവ് ശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായ യുവാവിന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

Advertisment

publive-image

കബദ് പ്രദേശത്ത് സ്വദേശി യുവാവ് ഓടിച്ച വാഹനം അപകടത്തില്‍ പെട്ട് എട്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുവൈറ്റ് ജുവനൈല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

റമദാന്‍ മാസത്തിലാണ് സംഭവം നടന്നത്. മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകട ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നത്തെ അപകടത്തില്‍ മൂന്ന് സ്വദേശികളും മൂന്ന് സൗദിക്കാരും ഒരു ബിദുനിയും മറ്റൊരു യുവാവും മരിച്ചിരുന്നു .

kuwait kuwait latest
Advertisment