Advertisment

യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നും സ്വദേശികള്‍ക്ക് തിരിച്ചുവരാമെന്ന് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 31 രാജ്യങ്ങളിലുള്ള കുവൈറ്റ് സ്വദേശികള്‍ക്ക് തിരിച്ചെത്താമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഫവാന്‍ പറഞ്ഞു. കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന കുറഞ്ഞത് 72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുള്ള സ്വദേശികള്‍ക്കാണ് തിരിച്ചെത്താന്‍ അനുമതി.

പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലേക്കും ആ രാജ്യങ്ങളില്‍ നിന്നും കഴിയുന്നത്ര യാത്ര ഒഴിവാക്കണമെന്നും ഡിജിസിഎ പറഞ്ഞു. ഈ രാജ്യങ്ങളിലെ കൊവിഡ് വ്യാപന തോത് ഓരോ 10 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്നും അദ്ദേം വ്യക്തമാക്കി.

തിരിച്ചെത്തുന്നവര്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ മാത്രമായിരിക്കും വിമാനങ്ങളില്‍ അനുവദിക്കുക. മറ്റു ബാഗേജുകള്‍ കൊണ്ടുവരരുത്. പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഏതു പ്രായത്തിലുമുള്ള സ്വദേശികള്‍ക്കും തിരിച്ചെത്താമെന്നും ഡിജിസിഎ വ്യക്തമാക്കി.

Advertisment