Advertisment

കുവൈറ്റില്‍ സ്വദേശികളുടെയും പ്രവാസികളുടെയും ചെലവ് നിരക്ക് കുറയുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2021-ലെ ആദ്യ പാദത്തില്‍ കുവൈറ്റില്‍ സ്വദേശികളുടെയും പ്രവാസികളുടെയും ചെലവ് നിരക്ക് 3.4 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്.

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളടക്കം ഇതിന് കാരണമായതായാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ആരംഭിച്ച സാഹചര്യത്തില്‍ രാജ്യം ഭാഗികമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

എന്നാല്‍, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് പൗരന്മാരുടെയും പ്രവാസികളുടെയും ചെലവ് പ്രതിവര്‍ഷം എട്ട് ശതമാനം വര്‍ധിച്ചിരുന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment