Advertisment

കുവൈറ്റില്‍ വിവിധ തൊഴില്‍ വിഭാഗങ്ങളില്‍ സ്വദേശികളെ ലഭിക്കുന്നില്ല; സിവില്‍ സര്‍വീസ് കമ്മീഷന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ചില ജോലികള്‍ സ്വീകരിക്കുന്നതില്‍ സ്വദേശികള്‍ വിമുഖത കാണിക്കുന്നതായി സിവില്‍ സര്‍വീസ് കമ്മീഷന് (സി.എസ്.സി) ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

11 തൊഴില്‍ ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്ന 32 തൊഴില്‍ വിഭാഗങ്ങളില്‍ സര്‍ക്കാരിന് ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് സി.എസ്.സിയുടെ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ബിരുദമോ, ഉയര്‍ന്ന യോഗ്യതയോ ആവശ്യമുള്ള ഏഴ് തൊഴില്‍ ഗ്രൂപ്പുകളും (25 തൊഴില്‍ വിഭാഗം) ഡിപ്ലോമയുള്ളവരെ ആവശ്യമുള്ള നാല് ഗ്രൂപ്പുകളും (ഏഴ് തൊഴില്‍ വിഭാഗം) ആണ് ഇതില്‍ ഉള്‍പ്പെടുന്നത്.

വര്‍ഷങ്ങളായി മെഡിക്കല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ക്ഷാമം (ഡോക്ടര്‍, ദെന്തിസ്റ്റ്, നഴ്‌സ്, അസി. നഴ്‌സ്) അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

റേഡിയോളജി, ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ഡെന്റല്‍ ലബോറട്ടറി, സ്‌റ്റെറിലൈസേഷന്‍, റെസ്പിരേറ്ററി തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്‍, വെറ്ററിനറി വിഭാഗങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഐടി മേഖലയില്‍ പ്രോഗ്രാം ഡിസൈനര്‍, ജൂനിയര്‍ ഡോക്യുമെന്റ് & ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, സൈബര്‍സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലും സ്വദേശികളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

വിദ്യാഭ്യാസ മേഖലയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഗണിതശാസ്ത്രം (സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ്), അറബിക്, ഫ്രെഞ്ച്, ജീവശാസ്ത്രം, ആര്‍ട്ട് വിഭാഗങ്ങളിലും സ്വദേശി അധ്യാപകരുടെ കുറവുള്ളതായാണ് റിപ്പോര്‍ട്ട്.

ഫുഡ് ഇന്‍സ്‌പെക്ടര്‍ (ഇന്‍സ്‌പെക്ഷന്‍ ഗ്രൂപ്പ്), സെക്രട്ടറി, ടൈപ്പിസ്റ്റ് (അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് ഗ്രൂപ്പ്), അസിസ്റ്റന്റ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, ടെക്‌നീഷ്യന്‍ (എഞ്ചിനീയറിംഗ് ഗ്രൂപ്പ്), ലീഗല്‍ ക്ലര്‍ക്ക് (ലോ ഗ്രൂപ്പ്) എന്നിവയില്‍ ഡിപ്ലോമയുള്ള പൗരന്മാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമുണ്ട്.

Advertisment