Advertisment

കുവൈറ്റ് സമ്പദ്‌വ്യവസ്ഥ 2022ല്‍ ശക്തി പ്രാപിക്കുമെന്ന് പ്രവചനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട റേറ്റിങ് റിസ്‌കുകള്‍ കയറ്റുമതിയുടെ 90 ശതമാനം വരുന്ന എണ്ണവരുമാനത്തെ പൂര്‍ണമായും ആശ്രയച്ചിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് & പി (Standard & Poors) പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണ മേഖലയിലും യാത്രാ മേഖലയിലും പ്രതിസന്ധിയുണ്ടായി. കുവൈറ്റിന്റെ സാമ്പത്തികമേഖലയില്‍ എണ്ണ വ്യവസായം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ മേഖലയിലുണ്ടായ ആഘാതം കുവൈറ്റിന്റെ വിശാലമായ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. മറ്റു രാജ്യങ്ങളിലും സമാന സാഹചര്യമാണുള്ളത്.

കുവൈറ്റ് ജിഡിപിയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ഏഴ് ശതമാനം ഇടിവ് അടുത്ത വര്‍ഷം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും എസ് & പി പറയുന്നു. സാമ്പത്തിക വളര്‍ച്ച പൂജ്യമാകാനുള്ള സാധ്യതയാണ് ഇതിന് കാരണം.

കുവൈറ്റ് സമ്പദ്‌വ്യവസ്ഥ 2022 മുതല്‍ ശക്തി പ്രാപിക്കാമെന്നും 2022-23 കാലഘട്ടത്തില്‍ ജിഡിപി വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നും എസ് & പി പ്രവചിക്കുന്നു.

ജിഡിപിയുടെ പ്രതിശീര്‍ഷ വിഹിതം നേരത്തെയുണ്ടായിരുന്ന 28600 ഡോളറില്‍ നിന്ന് 2020ല്‍ 22000 ഡോളറായി കുറഞ്ഞിരുന്നു. 2021ല്‍ ഇത് 25700 ഡോളറായി വര്‍ധിച്ചു. പണപ്പെരുപ്പ സൂചികയെ സംബന്ധിച്ചിടത്തോളം നടപ്പ് വര്‍ഷത്തില്‍ ഇത് ഒരു ശതമാനമായി കുറയുമെന്നും 2021ല്‍ ഇത് 1.5 ശതമാനമായി ഉയരുമെന്നും എസ് & പി പറയുന്നു.

Advertisment