Advertisment

കുവൈറ്റില്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടെ താപനിലയിലുണ്ടായത് 11 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഏഴ് വര്‍ഷങ്ങള്‍ക്കിടെ (2013 മുതല്‍ 2020 വരെ) കുവൈറ്റിലെ താപനിലയില്‍ ഉണ്ടായത് വന്‍ വ്യത്യാസമെന്ന് കണ്ടെത്തല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ചിലെ സയന്‍സ് & ടെക്‌നോളജി സെക്ടറിന്റെ 'അര്‍ബന്‍ തെര്‍മല്‍ ഐസ്ലന്‍ഡ്‌സ് ഇന്‍ കുവൈറ്റ്' പ്രോജക്ടിലെ മാപ്പുകളിലാണ് ഇക്കാര്യം വ്യക്തമായത്.

2013 ജൂണില്‍ വിവിധ പ്രദേശങ്ങളിലെ ഉപരിതല താപനില 30 മുതല്‍ 43.1 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നുവെന്ന് മാപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ 2020 ജൂണില്‍ വന്‍ വ്യത്യാസമുണ്ടായി. 44.7 ഡിഗ്രി മുതല്‍ 54.4 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു 2020-ലെ താപനില. അതായത് 11.3 ഡിഗ്രി സെല്‍ഷ്യസ് വ്യത്യാസമാണ് ഏഴ് വര്‍ഷത്തിനിടെ താപനിലയിലുണ്ടായത്.

സുലൈബിയ ഫാമുകള്‍, കാപിറ്റലിലെ വലിയ ദേശീയോദ്യാനങ്ങള്‍, സബ്ഖാത്ത് ഏരിയ, അല്‍ ഖൈരാനിലെ കൃത്രിമ തടാകങ്ങള്‍ തുടങ്ങിയ ചില പ്രദേശങ്ങളിലെ ഉപരിതല താപനില ഏഴ് വര്‍ഷത്തിനിടെ അതിന്റെ 'കൂള്‍നെസ്' നിലനിര്‍ത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നഗര പ്രദേശങ്ങളിലെയും, കാര്‍ഷിക പ്രദേശങ്ങളിലെയും താപനില വ്യതിയാന സൂചിക കണ്ടെത്തുകയെന്നതാണ് പ്രോജക്ടിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നെന്ന് പ്രോജക്ട് ഡയറക്ടര്‍ ഹെബ ബാരണ്‍ പറഞ്ഞു. 'ലീനിയര്‍ റിഗ്രഷന്‍' ഉപയോഗിച്ച് ഉപരിതല താപനിലയും വായുവിലെ താപനിലയും തമ്മിലുള്ള ബന്ധം നിര്‍ണയിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

Advertisment