Advertisment

കുവൈറ്റില്‍ വരാനിരിക്കുന്ന മണിക്കൂറുകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വരാനിരിക്കുന്ന മണിക്കൂറുകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. വരുന്ന ചൊവ്വാഴ്ച്ച മുതല്‍ വ്യത്യസ്തമായ തീവ്രതയില്‍ ഇടവിട്ട് മഴപെയ്യാനും സാധ്യതയുണ്ടെന്ന് മെട്രോളജിസ്റ്റ് അബ്ദുലസീസ് അല്‍ ഖരാവി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു .

Advertisment

publive-image

മണിക്കൂറില്‍ 15 മുതല്‍ 40 കിമി വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാനും കടലില്‍ ആറ് മീറ്റര്‍ ഉയരത്തില്‍ തിരമാല വീശാനും സാധ്യതയുണ്ട് . വരുന്ന വെള്ളിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

മഴ പെയ്യുന്ന സാഹചര്യത്തില്‍ സ്വദേശികളും വിദേശികളുമായ വാഹന സഞ്ചാരികളോട് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

kuwait kuwait latest
Advertisment