‘പദവികൾ തീരുമാനിക്കുന്നത് അദ്ദേഹം’, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെവി തോമസ്

author-image
Charlie
Updated On
New Update

publive-image

Advertisment

സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെവി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം 24 നോട് പറഞ്ഞു. ഇന്നലെ കെവി തോമസ് തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടർന്നുള്ള വികസനം എങ്ങനെയാവണം എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പദവിയോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് വ്യക്തമാക്കി.

ഇടത് സഹയാത്രികനായ കെ വി തോമസ് പദവികൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്നലത്തെ കൂടിക്കാഴ്ച ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാണെന്നും അദ്ദേഹം സൂചന നൽകി.

Advertisment