ലോക്സഭ തെര‍ഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന ; മൽസരിക്കാൻ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ വി തോമസ്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 15, 2019

ന്യൂഡൽഹി : ലോക്സഭ തെര‍ഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ഡൽഹിയിൽ നടക്കുന്ന കോൺ​ഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോ​ഗത്തിലേക്ക് നിലവിലെ എംപി കെവി തോമസിനെ വിളിച്ചുവരുത്തി.

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായി കെ വി തോമസ് ചർച്ച നടത്തി. ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തു.  മൽസരിക്കാൻ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ വി തോമസ് പ്രതികരിച്ചു.

പാർട്ടി എന്ത് തീരുമാനം എടുത്താലും അം​ഗീകരിക്കുമെന്നും തോമസ് പറഞ്ഞു. എറണാകുളത്ത് സിറ്റിം​ഗ് എംപി കെ വി തോമസിന് പുറമെ ഹൈബി ഈഡന്റെ പേരും സജീവമായി പരി​ഗണിച്ചിരുന്നു.

 

×