Advertisment

വിരട്ടല്‍ ഫലം കണ്ടു ! കെവി തോമസ് കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റാകും. പാര്‍ട്ടിയില്‍ വിലപേശലിന്‍റ ആശാനായി മാഷിന്‍റെ മടങ്ങിവരവ്. ഒരിക്കല്‍ ബിജെപിയിലേയ്ക്കും അടുത്തിടെ ഇടത്തോട്ടും വച്ച കാല്‍ പിന്‍വലിച്ച് തോമസ് മാഷ് ഇനി കേരള കോണ്‍ഗ്രസിനെ ഉദ്ധരിക്കാനിറങ്ങുന്നു !

New Update

publive-image

Advertisment

ഡല്‍ഹി: ഒരു കാല്‍ ഇടതുപക്ഷത്തുവച്ച് കോണ്‍ഗ്രസുമായി വിലപേശിയ മുന്‍ കേന്ദ്രമന്ത്രിയും  മുതിര്‍ന്ന നേതാവുമായ പ്രൊഫ. കെവി തോമസ് കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവി ഉറപ്പിച്ചു. ഹൈക്കമാന്‍റ് പ്രഖ്യാപനം ഉടനുണ്ടാകും. ഇതോടെ കോണ്‍ഗ്രസില്‍ വിലപേശല്‍ രാഷ്ട്രീയത്തിന്‍റെ ആശാനായി പ്രൊഫസര്‍ മാറിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് പാര്‍ട്ടി നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് പിണങ്ങി ബിജെപിയുമായി ചര്‍ച്ച നടത്തിയിയായിരുന്നു തോമസ് മാഷിന്‍റെ വിലപേശല്‍. അത് ഫലം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനവും അന്ന് ഓഫര്‍ ചെയ്തു.

പക്ഷേ പ്രവര്‍ത്തകര്‍ അതിനിടെ കെവി തോമസിനെതിരായതോടെ പാര്‍ട്ടി പദവിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം നീണ്ടു. 8 തവണ മത്സരിക്കുകയും പലതവണ എംപിയും എംഎല്‍എയും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആവുകയും ചെയ്ത തോമസിനോട് ഒരിക്കല്‍ മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മറുകണ്ടം ചാടിയതാണ് പാര്‍ട്ടി വികാരം എതിരാക്കിയത്.

ഇതോടെ വാഗ്ദാനം ചെയ്യപ്പെട്ട പദവി നല്‍കുന്നതും താമസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദവി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷേ കഴിഞ്ഞ കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതോടെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത പുറത്തുവന്നത്. ഇതോടെ വീണ്ടും നേതൃത്വം ഇടപെട്ട് തോമസിനെ അനുനയിപ്പിക്കുകയായിരുന്നു.

അതിനിടെ വീക്ഷണത്തിന്‍റെയും ജയ്ഹിന്ദിന്‍റെയും ചുമതല അദ്ദേഹത്തിനു നല്‍കിയിരുന്നെങ്കിലും ഓരോ തവണ രണ്ട് സ്ഥാപനങ്ങളിലും ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം പിന്നീട് പദവി ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു.

എന്തായാലും തോമസിന്‍റെ വിലപേശലിലും വിരട്ടലിലും ഒടുവില്‍ ഹൈക്കമാന്‍റും വീണിരിക്കുകയാണ്. പുതിയ പദവിയില്‍ അദ്ദേഹം ഉടന്‍ ചുമതല ഏല്‍ക്കും. അതേസമയം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് എന്ന ആക്ഷേപം ഒഴിവാക്കാനാണ് നേതാക്കള്‍ അനുനയ നീക്കവുമായി രംഗത്തുവന്നതെന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലാതെ കെവി തോമസ് പുറത്തുപോയാല്‍ കോണ്‍ഗ്രസിന് ലാഭമല്ലാതെ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസിലാരും കരുതുന്നില്ലെന്നതാണ് സത്യം.

 

delhi news kv thomas
Advertisment