Advertisment

സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്ന് കെവി തോമസ്: നാളെ തിരുവനനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ നിര്‍ദേശിച്ചു: ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി: എന്നാല്‍ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല: സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച്‌ അനുസരിക്കുമെന്നും കെവി തോമസ്

New Update

കൊച്ചി: സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്ന് കെവി തോമസ്. നാളെ തിരുവനനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ നിര്‍ദേശിച്ചു. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച്‌ അനുസരിക്കും.

Advertisment

publive-image

ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. എന്നാല്‍ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. സഹപ്രവര്‍ത്തകര്‍ വളരെയധികം ആക്ഷേപിച്ചുവെന്നും കെ വി തോമസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല അടക്കം ബന്ധപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമവാര്‍ത്തകള്‍ മാത്രമായിരുന്നു. അതൊക്കെ മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

2019ലെ തിരഞ്ഞെടുപ്പില്‍ അങ്ങോട്ട് മാറിനില്‍ക്കാമെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനം ചോദിച്ചു എന്നത് തെറ്റിധാരണ മാത്രമാണ്. പാര്‍ട്ടിയില്‍ നിന്ന് ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു.

കൊച്ചിയില്‍ ഒറ്റ ഡിവിഷനിലേക്കാണ് ഞാന്‍ ഒരാളെ നിര്‍ദേശിച്ചത്. അതുപോലും അവഗണിക്കപ്പെട്ടു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നുവെന്നും തോമസ് പറഞ്ഞു

പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല അദ്ദേഹം പറഞ്ഞു.

Advertisment