Advertisment

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് വീണ്ടും എകെജി സെന്ററില്‍ ! രണ്ടുമാസത്തിനിടെ കെവി തോമസ് ഡല്‍ഹി എകെജി സെന്ററിലെത്തി സിതാറം യെച്ചൂരിയെ കാണുന്നത് മൂന്നാം തവണ. കെവി തോമസിന്റെത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്ന് സൂചന ! കോണ്‍ഗ്രസില്‍ പദവികളൊന്നും കിട്ടാത്തതില്‍ തോമസ് അസംതൃപ്തിയിലെന്ന് സൂചന. എംഎല്‍എയും എംപിയും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയൊക്കെയായിട്ടും ജനങ്ങളെ സേവിച്ച് മതിയായില്ലാത്ത നേതാക്കള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു ! സന്ദര്‍ശനത്തില്‍ രാഷ്ട്രീയം സംസാരിച്ചെന്നും ബിജെപിയെ തളയ്ക്കുകയാണ് ലക്ഷ്യമെന്നും കെവി തോമസ്

New Update

publive-image

Advertisment

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ് ഡല്‍ഹി എകെജി സെന്ററിലെത്തി സീതാറാം യെച്ചൂരിയെ കണ്ടു. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് കെവി തോമസ് സീതാറാം യെച്ചൂരിയെ കാണുന്നത്. നേരത്തെ പലവട്ടം കണ്ടപ്പോഴും സൗഹൃദത്തിന്റെ പേരിലാണ് കൂടിക്കാഴ്ചയെന്ന് പറഞ്ഞ കെവി തോമസ് ഇത്തവണ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും പറഞ്ഞു.

അതിനിടെ കെവി തോമസിനെ സംസ്ഥാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്ത ശേഷം പുതിയ പദവികള്‍ നല്‍കിയിരുന്നില്ല. യുഡിഎഫ് കണ്‍വീനറാകാന്‍ കെവി തോമസ് ചില നീക്കം നടത്തിയിരുന്നെങ്കിലും അതു വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് സിപിഎം നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്.

പുതിയ പദവികളൊന്നും നല്‍കാത്തതില്‍ കെവി തോമസ് കടുത്ത അസംതൃപ്തിയിലാണെന്നാണ് സൂചന. ഹൈക്കമാന്‍ഡും കെവി തോമസിന് കാര്യമായ പരിഗണന നല്‍കുന്നില്ലെന്നാണ് വിവരം. ഇതോടെയാണ് പുതിയ സമ്മര്‍ദ്ദവുമായി കെവി തോമസ് എകെജി സെന്ററിലെത്തിയതെന്നാണ് സൂചന.

അതേസമയം കെവി തോമസിന്റെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടതില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. തോമസ് സിപിഎമ്മില്‍ ചേര്‍ന്നാലും ഒരു കുഴപ്പവുമില്ലെന്നും നേതാക്കള്‍ പറയുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും കെവി തോമസ് സമാനമായ നീക്കം നടത്തിയിരുന്നുവെന്ന് അഭ്യൂഭമുണ്ട്.

എന്നാല്‍ ഇന്നത്തെ തന്റെ കൂടിക്കാഴ്ചയില്‍ കഥയുണ്ടാക്കേണ്ടതില്ലെന്ന് കെവി തോമസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ദേശീയ രാഷ്ട്രീയമാണ് യെച്ചൂരിയുമായി സംസാരിച്ചത്.

പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു. ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ലെന്നും കെ വി തോമസ് പറഞ്ഞു.

kv thomas
Advertisment