Advertisment

കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും...സോണിയാ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന നിലപാടില്‍ കെവി തോമസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള തെരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചു.

Advertisment

publive-image

കഴിഞ്ഞ ദിവസം കെ വി തോമസ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമുയര്‍ത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അഹമ്മദ് പട്ടേലുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയില്‍ തന്നെ തുടരാന്‍ കെ വി തോമസിനോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പകരമായി പാര്‍ട്ടി പദവികള്‍ നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ്് ആലോചന.

അനുനയ നീക്കത്തിന്റെ ഭാഗമായി ഹൈബി ഈഡന്‍ മത്സരിച്ച് പാര്‍ലമെന്റെിലേക്ക് എത്തുമ്പോള്‍ ഒഴിവു വരുന്ന എംഎല്‍എ സ്ഥാനം , യുഡിഎഫ് കണ്‍വീനര്‍ പദവി തുടങ്ങി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അടക്കം സംഘടനാ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് സോണിയാ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന നിലപാടിലാണ് കെവി തോമസ് ഇപ്പോള്‍.

Advertisment