Advertisment

കൂടുതൽ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കും എം എൽ എ കെ.വി.വിജയദാസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കരിമ്പ : പ്രധാന പാതകൾ മാത്രമല്ല സാധാരണ കുടുംബങ്ങൾക്ക് ആശ്രയമായ ഗ്രാമീണ റോഡുകളുംസഞ്ചാര യോഗ്യമാക്കുമെന്ന് കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ കെ.വി.വിജയദാസ് പറഞ്ഞു.കരിമ്പ പഞ്ചായത്തിലെ രണ്ടാം വാർഡ് കനാൽ-മുരുപ്പേൽ,എരുമേനി-പാറക്കാൽ ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മണ്ഡലത്തിലെ വിവിധപഞ്ചായത്തുകളിലായി കോടികണക്കിന് രൂപ ചെലവിൽ നിർമിക്കുന്ന പ്രധാന റോഡുകളുടെ നവീകരണം ഉടൻ പൂർത്തിയാക്കുമെന്നും എം എൽ എ പറഞ്ഞു.

ഇനി വരുന്ന കാലയളവിൽ എവിടെയാണോ അടിസ്ഥാന വികസനങ്ങൾ ആവശ്യമായി വരുന്നത് അത് വിജയകരമായി നടത്തുമെന്ന ദൗത്യമാണ് സർക്കാരിന് ഉള്ളതെന്നും നാടിന്റെ പൊതുവായ വികസന മേന്നേറ്റത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിനൊപ്പം പഞ്ചായത്ത് വിഹിതവും വിനിയോഗിച്ചാണ് എരുമേനി-പാറക്കാൽറോഡ് പൂർത്തിയാക്കിയത്.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ അധ്യക്ഷയായി.പി. ഡബ്ലിയു അസിസ്റ്റന്റ് എൻജിനീയർ സജീവ്, വൈസ് പ്രസിഡന്റ് എം.എം. തങ്കച്ചൻ,ജിമ്മി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment