Advertisment

സ്വകാര്യലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...രാത്രികാല പെട്രോളിങ്ങിനിടയില്‍ പുന്നപ്ര പൊലീസാണ് മൃതദേഹം കണ്ടത്

New Update

അമ്പലപ്പുഴ: സ്വകാര്യലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലുതൈക്കല്‍ പങ്കജാക്ഷന്‍റെ മകന്‍ ഷാജി (52) യാണ് മരിച്ചത്.പുന്നപ്ര കപ്പക്കട സണ്‍റൈസ് മൈതാനിയില്‍ രാത്രികാല പെട്രോളിങ്ങിനിടയില്‍ പുന്നപ്ര പൊലീസാണ് മൃതദേഹം കണ്ടത്.

publive-image

പുലര്‍ച്ചെ പുന്നപ്ര കപ്പക്കടക്ക് സമീപത്തെ പമ്പില്‍ നിന്നാണ് ഷാജി പെട്രോള്‍ വാങ്ങിയത്. ബൈക്കിന്‍റെ പെട്രോള്‍ തീര്‍ന്നുവെന്നാണ് ഇയാള്‍ പമ്പ് ജീവനക്കാരോട് പറഞ്ഞത്.വണ്ടാനത്തെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു.ഷാജി മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

lab employ suicide
Advertisment