Advertisment

ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു .ലുലു.

author-image
admin
New Update

റിയാദ്: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ രുചി വൈവിധ്യം മാറ്റുരക്കുന്ന ലോക ഭക്ഷ്യമേള. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെ സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടക്കുന്നതിന്‍റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ മാസങ്ങളായി തൊഴില്‍ നഷ്ട്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന റിയാദില്‍ സുലൈയിലും സുവൈദിയിലുമുള്ള രണ്ട് തൊഴിലാളി ക്യാമ്പുകളില്‍ ലുലു ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.

Advertisment

publive-imageസുലൈ ക്യാമ്പില്‍ നിന്ന്.

എണ്ണിയാല്‍ ഒടുങ്ങാത്ത നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  ലുലു സൗദി  മാനേജ്മെന്റ് പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലുരുമായി ബന്ധപെടുകയും വിഷയം  ജീവകാരുണ്യ പ്രവര്‍ത്തകന്‍ അയൂബ് കരൂപടന്നയുയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒരു വര്‍ഷ ത്തിലെറെയായി കമ്പനിയില്‍ ജോലി നഷ്ട്ടപ്പെട്ട് ക്യാമ്പില്‍ തുടരുന്ന നൂറു കണക്കിന് തൊഴിലാളികള്‍ ഉള്ള രണ്ട് ക്യാമ്പില്‍ ഭക്ഷണം നല്‍കിയാല്‍ നാന്നായിരിക്കുമെന്നുള്ള നിര്‍ദേശം ലുലു പ്രതിനിധികളെ അറിയിക്കുകയാണ് ഉണ്ടായത്

publive-image

വളരെ സന്തോഷത്തോടെ എപ്പോള്‍ വേണ മെങ്കിലും ഭക്ഷണം എത്തിച്ചുകൊടുക്കാമെന്ന് ലുലു പ്രതിനിധികള്‍ അറിയിക്കുകയും ലുലുവിന്‍റെ സ്വദേശി പൗരന്മാര്‍  അടക്കമുള്ള പ്രതിനിധികള്‍ ഭക്ഷണ പൊതികള്‍ എത്തിച്ച് വിതരണം ചെയ്യുന്നതില്‍ ഭാഗബാക്കായി. അടുത്താഴ്ച്ചക്ളിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണ പൊതികള്‍ എത്തിക്കുമെന്ന് ലുലു മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

publive-image

കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്ന ഭക്ഷ്യമേള ഈ വര്‍ഷം വലിയൊരു മേളയായാണ്‌ നടക്കു ന്നത് സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മേളയോട് അനുബന്ധിച്ച് വിവിധ പരി പാടി കള്‍ അരങ്ങേറും.

publive-image

അറബ് ലോകത്തെ പാചക വിദഗ്ദന്‍ ശെര്‍ബിനി, സൗദി സോഷ്യല്‍ മീഡിയയില്‍ താരമായ ഹെഷാം ബയെഷം, ബോളിവുഡില്‍ നിന്നുവളരെ വലിയ മേളയാളള ഷെഫും എന്റര്‍ടൈനറുമായ ഹരിപാല്‍ സിംഗ് സൊഖി എന്നിവര്‍ രസക്കൂട്ടുകളിലെ മാന്ത്രിക വിദ്യകള്‍ ഉപഭോക്താക്കളു മായി പങ്കുവെക്കുന്നതിനായി എത്തുന്നുണ്ട്.

publive-image

ലുലു പ്രതിനിധികളും ജീവകാരുണ്യ പ്രവര്‍ത്തകരും ക്യാമ്പില്‍

കുടുംബങ്ങള്‍ക്കായി ലൈവ് പാചക മത്സരം. കുക് വിത് മം, ബേക് ചലഞ്ച് തുടങ്ങി 12 തീമുകളില്‍ നൂറിലധികം മത്സരങ്ങളും ഒരുക്കിയി ട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഓഫറും ഭക്ഷ്യമേളയോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

 

Advertisment