Advertisment

തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് യോഗ്യതാ വ്യവസ്ഥകളില്‍ ഇളവ് വരുത്താനൊരുങ്ങി തൊഴില്‍ മന്ത്രാലയം

New Update

ഡല്‍ഹി: എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പദ്ധതി പ്രകാരം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ കാര്യമായ ഇളവ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി തൊഴില്‍ മന്ത്രാലയം ഉടന്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ആനുകൂല്യങ്ങളുടെ അളവ് 50 ശതമാനം വര്‍ധിപ്പിക്കുന്നതിനൊടൊപ്പം പിന്തുണ കാലാവധി ആറുമാസമായി വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജീവിതത്തിലൊരിക്കല്‍ മാത്രമെ ആനുകൂല്യം ലഭിക്കു എന്ന വ്യവസ്ഥ ഇല്ലാതാക്കി ആനുകൂല്യത്തിന്റെ കാലാവധി വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഓഗസ്റ്റ് 20ന് നടക്കുന്ന കോര്‍പ്പറേഷന്‍ യോഗത്തിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊഴിലില്ലാത്ത 32 മില്യന്‍ ഇഎസ്‌ഐസി സബ്‌സ്‌ക്രൈബേഴ്‌സിന് പദ്ധതി പ്രയോജനം ചെയ്യും.

narendra modi pm modi
Advertisment