Advertisment

കുവൈറ്റില്‍ വാഹന മോഷണം വര്‍ധിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന മോഷണങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷാ പട്രോളിങിന്റെ അഭാവം, ജനങ്ങളുടെ അശ്രദ്ധ തുടങ്ങിയവ മോഷ്ടാക്കള്‍ മുതലെടുക്കുന്നു.

പല കേസുകളിലും അറസ്റ്റ് നടന്നിട്ടില്ലെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മോഷണം വ്യാപകമായ പ്രദേശങ്ങളിലെങ്കിലും സുരക്ഷാ പട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ചില മോഷ്ടാക്കള്‍ വാഹനം പൂര്‍ണമായി മോഷ്ടിക്കുമ്പോള്‍ മറ്റു ചിലര്‍ വാഹനങ്ങളിലെ സ്‌പെയര്‍ പാര്‍ട്‌സാണ് കവരുന്നത്. മോഷ്ടാക്കളില്‍ ഭൂരിപക്ഷവും മയക്കുമരുന്നിന് അടിമകളാണെന്നാണ് അധികൃതരുടെ അനുമാനം. മോഷ്ടിച്ച് ലഭിക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനായി ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഷണം പോയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി ഉടമസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്യുന്നതും വര്‍ധിക്കുകയാണ്. വാഹനം കണ്ടെത്തി തരുന്നവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിക്കുന്ന സംഭവങ്ങളും അടുത്തിടെയുണ്ടായി.

Advertisment