Advertisment

ചൈനയ്ക്ക് മുന്നറിയിപ്പ്; ലഡാക്കില്‍ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകള്‍; സുഖോയ് 30 , മിഗ് 29 വിമാനങ്ങളും പങ്കെടുത്തു

New Update

ഡല്‍ഹി: ലഡാക്കില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. കര, വ്യോമ സേനകള്‍ സംയുക്ത സേനാഭ്യാസം നടത്തി. സുഖോയ് 30 , മിഗ് 29 വിമാനങ്ങളും പങ്കെടുത്തു. മുന്‍കരുതലിന്റെ ഭാഗമായാണ് സേനാഭ്യാസം നടത്തിയത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു.

Advertisment

publive-image

കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്.

അതിർത്തി മേഖലകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കൽ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

latest news indian army air force all news india-china clash
Advertisment