Advertisment

വനിതാ ഫുട്ബോൾ കോച്ചായി വിജയ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദളപതി. നിരവധി സൂപ്പർഹിറ്റുകൾക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് വിജയ്. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആണ് വിജയുടെ പുതിയ ചിത്രം. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര കൂടി എത്തുന്നുവെന്ന വാർത്ത ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ്.

കായിക പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാണ് എത്തുന്നത്‍. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും.

 

Advertisment