Advertisment

സിന്ധു നദിയിലേക്ക് വാഹനം മറിഞ്ഞ് 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

New Update

ലാഹോര്‍: നിയന്ത്രണംവിട്ട വാഹനം നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് സംഭവം.

Advertisment

publive-image

ഗര്‍ദാറില്‍ നിന്ന് സെയ്ദ് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന വാഹനത്തില്‍ 21 പേരാണ് ഉണ്ടായിരുന്നത്. വളവ്് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം യാത്രക്കാരുമായി സിന്ധു നദിയിലേക്ക് മറിയുകയായിരുന്നു എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുന്നതിനിടെ ഏഴ് യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപെട്ടിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ എല്ലാം മുങ്ങിമരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

Advertisment