Advertisment

ലൈംഗിക പീഡന പരാതി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ലാഹോര്‍ കോടതി

New Update

publive-image

Advertisment

ലാഹോര്‍: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരേ കേസെടുക്കാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് (എഫ്.ഐ.എ) നിര്‍ദേശിച്ച് ലാഹോര്‍ കോടതി. ഭീഷണിപ്പെടുത്തല്‍, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.

2020 നവംബറിലാണ് താരം പീഡിപ്പിച്ചതായി ആരോപിച്ച് ലാഹോര്‍ സ്വദേശിനിയായ യുവതി കേസ് കൊടുത്തത്. താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ബാബര്‍ അസമും രംഗത്തെത്തി. ഒരു കായികതാരമെന്ന നിലയ്ക്ക് ജീവിതത്തില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്നും തന്നെ തന്റെ കളിയെ ബാധിച്ചിട്ടില്ലെന്നും അസം പറഞ്ഞു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ പര്യടനങ്ങളില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താരം പ്രതികരിച്ചു.

Advertisment