Advertisment

ഇവിടെ കുടിവെള്ളം ഇനി മൂന്നു മാസത്തേക്ക് മാത്രം. നഗരത്തില്‍ അടിയന്തരാവസ്ഥ

New Update

37 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ദക്ഷിണാഫ്രി ക്കയിലെ കേപ്ടൌണ്‍ നഗരം അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഉടന്‍ മഴ കിട്ടിയില്ലെങ്കില്‍ ജനജീവിതം ഏറെ ദുസ്സഹമാകും.

Advertisment

കുടിവെള്ളക്ഷാമം മൂലം സര്‍ക്കാര്‍ ഇവിടെ അടിയ ന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താ ദ്യമായാണ് ഒരു നഗരത്തില്‍ വെള്ളത്തിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു തന്നെ.

സര്‍ക്കാര്‍ ഏജന്‍സികളും സാമൂഹ്യസംഘടനകളും വീടുവീടാന്തരം കയറിയിറങ്ങി വെള്ളം പാഴാ ക്കാതെ എങ്ങനെ പരിമിതമായി ഉപയോ ഗിക്കാം എന്ന് ആളുകളെ ബോധാവല്‍ക്കരിക്കുയാണ്.

publive-image

സര്‍ക്കാര്‍ 2008 ഏപ്രില്‍ 21നു Zero Day ആയി പ്രഖ്യാ പിച്ചിരിക്കുകയാണ്. അന്നുമുതല്‍ നഗരത്തില്‍ പൈപ്പ് വഴിയുള്ള ജലവിതരണം ഉണ്ടാകുകയില്ല. മറിച്ചു കുടിവെള്ളത്തിനു റേഷനിംഗ് സംവിധാ നമാകും ഉണ്ടാകുക. ഒരു കുടുംബത്തിന് 27 ലിറ്റര്‍ വെള്ളമാണു അന്നുമുതല്‍ നല്‍കുക. അതിനു ലൈനില്‍ ക്യൂ നില്‍ക്കണം. നഗരത്തില്‍ മൊത്തം 200 കുടിവെള്ള സെന്ററുകള്‍ ഏപ്രില്‍ 21 മുതല്‍ തുറക്കപ്പെടുക യാണ്.

publive-image

ദക്ഷിണാഫ്രിക്ക കൊടും വരള്‍ച്ചയിലാണ്. ആകെയുള്ള ആറു ഡാമുകളും വറ്റിയിരിക്കുന്നു. ഇനി കഷ്ടിച്ച് 92 ദിവസം സപ്ലൈ ചെയ്യാനുള്ള വെള്ളം മാത്രമാണ് ഡാമുകളില്‍ അവശേഷി ക്കുന്നത്. ഇപ്പോള്‍ ദിവസം ഒരു കുടുംബത്തിന് 87 ലിറ്റര്‍ വെള്ളം എന്ന കണക്കിലാണ് നല്‍കിവ രുന്നത്. Zero Day ആയ ഏപ്രില്‍ 21 നുശേഷം ഈ ഡാമുകളില്‍ കേവലം 13.5% വെള്ളമാകും ശേഷിക്കുക. അതുമൂലമാണ് അന്നുമുതല്‍ പൈപ്പ് വഴിയുള്ള സപ്ലൈ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

publive-image

കേപ്ടൌണ്‍ നഗരത്തോട് ചേര്‍ന്നുള്ള 6 ഡാമുകളില്‍ ഏറ്റവും വലുത് 'തിവാട്ടര്‍ക്ലൂഫ്' എന്ന ഡാമാണ്. 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഡാമും ഇപ്പോള്‍ ഉണങ്ങി വരണ്ടിരിക്കുന്നു.

publive-image

ഇതിനിടെ കേപ്ടൌണ്‍ നഗരത്തിലെ ജലക്ഷാമ ത്തിന്റെ പേരില്‍ അവിടെ പ്രതിപക്ഷം ദിവസവും സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. DBH

publive-image

 

publive-image

 

publive-image

 

 

 

publive-image

 

publive-image

Advertisment