Advertisment

സൗദിയിൽ ലക്ഷം പേരെ കൊറോണാ പരിശോധനകൾക്ക് വിധേയരാക്കി; ബാച്ചിലർ പാർപ്പിടങ്ങളിൽ പ്രത്യേക ശ്രദ്ധ

New Update

ജിദ്ദ: സ്വദേശികളും പ്രവാസികളുമായ ഒരു ലക്ഷം പേരെ കൊറോണാ മഹാമാരി പരിശോധന കൾക്ക് ഇതിനകം വിധേയരാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം. ഒരു അറബ് ടെലിവിഷൻ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കവെ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലീ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

 

publive-image

കുടുംബത്തോടല്ലാതെ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങൾ കൊറോണാ നിർമാർജന നീക്കങ്ങളിലെ പ്രധാന ലക്ഷ്യങ്ങളാണെന്നും ഔദ്യോഗിക വാക്താവ് തുടർന്നു. ഇത്തരം താമസ കേന്ദ്രങ്ങൾ കൊറോണാ പോലുള്ള വൈറസുകളുടെ വ്യാപനം വലിയ തോതിൽ സംഭവിക്കാൻ സാധ്യതയുള്ള ഇടങ്ങളാണെന്നു ഡോ. മുഹമ്മദ് ചൂടികാട്ടി. ധാരാളം ആളുകളുടെ ഇടുങ്ങിയ സ്ഥലത്തെ ഒന്നിച്ചുള്ള താമസം, അതിനു തന്നെ വ്യവസ്ഥാപിതമായ സ്വഭാവങ്ങളുടെയും ഒരുക്കങ്ങളുടെയും അഭാവം, അവരിലൊരുത്തർക്കും വെവ്വേറെ ശീലങ്ങളും ആരോഗ്യ ലക്ഷണങ്ങളുമാണ് ഉണ്ടായിരിക്കുകയെന്ന വസ്തുത തുടങ്ങിയവയെല്ലാം അണുക്കളുടെയും സാംക്രമിക രോഗങ്ങളുടെയും വലിയ തോതിലുള്ള വ്യാപനം എളുപ്പമാക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

അതിനാൽ തന്നെ, ഇത്തരം കേന്ദ്രങ്ങൾ കൊറോണാ വ്യാപന പ്രതിരോധ നടപടികളുടെ പ്രധാന ലക്ഷ്യങ്ങളിൽ പെടുന്നുണ്ടെന്നും അവിടങ്ങളിളിലെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക ശ്രമങ്ങൾ ഉണ്ടെന്നും അൽഅബ്ദുൽആലീ പറഞ്ഞു. തൊഴിലാളികളുടെ സ്പോണ്സര്മാരുമായും കമ്പനികളുമായും സഹകരിച്ചു കൊണ്ടാണ് ഇക്കാര്യം ഉറപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് കൂട്ടിച്ചേർത്തു.

Advertisment