Advertisment

ലക്ഷദ്വീപില്‍ കൂട്ടപിരിച്ചുവിടല്‍; 151 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഹൈബി ഈഡനും, ടിഎന്‍ പ്രതാപനും സന്ദര്‍ശനാനുമതി നിഷേധിച്ച് കളക്ടര്‍; എംപിമാരുടെ ദ്വീപ് സന്ദര്‍ശനം സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കളക്ടര്‍

New Update

publive-image

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും നല്‍കിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ അപേക്ഷ തള്ളിയത്. നേരത്തെയും കോണ്‍ഗ്രസ് എംപിമാര്‍ക്ക് ദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഇതിനിടെ ദ്വീപില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടായി. 151 താൽക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.

lakshadweep
Advertisment