Advertisment

ബഹ്‌റൈൻ ലാൽ കെയെർസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഇന്ത്യൻ റിപ്പബ്ളിക് ദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബഹ്‌റൈൻ : ബഹ്‌റൈൻ ലാൽ കെയെർസ് അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് സൽമാബാദ് ന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഇന്ത്യയുടെ 70ആം റിപ്പബ്ളിക് ദിനം ആഘോഷിച്ചു..

Advertisment

publive-image

സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതൃേക സൗകരൃം ഒരുക്കിയ ക്യാമ്പിൽ പതിവ് പരിശോധനകൾ കൂടാതെ വൃക്ക, കരൾ, കൊളസ്‌ട്രോൾ പരിശോധയും, സ്പെഷ്യലിസ്റ് ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു.

publive-image

രാവിലെ 7:30 നു ആരംഭിച്ച ക്യാമ്പിന്റെ സേവനം ഏകദേശം 350 ഓളം പേർ പ്രയോജനപ്പെടുത്തി. സാമൂഹ്യ പ്രവർത്തകരായ സെയ്ദ് അലി, ബിജു മലയിൽ, ശിഹാബ് എന്നിവർ ക്യാമ്പ് സന്ദര്ശിച്ചു ആശംസകൾ നേർന്നു.

publive-image

ലാൽ കെയെർസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം, ഷൈജു, മണിക്കുട്ടൻ, മനോജ്, അൽ ഹിലാൽ പ്രതിനിധികൾ ആയ അസീം, മുനാവിർ, ഷൈനി, ജ്യോതിഷ്, സിറാജ് എന്നിവർ നേതൃത്വം നൽകി. അരുൺ തൈക്കാട്ടിൽ, വിഷ്ണു, സ്മിജേഷ്, ദീപക്, അരുൺ നെയ്യാർ, ഹരികൃഷ്ണൻ, രതീഷ്, ജസ്റ്റിൻ, റ്റിജോ, അനീഷ്, സുമേഷ്, എന്നിവർ നിയന്ത്രിച്ചു.

Advertisment