Advertisment

ലാല്‍ജോസ്- കുഞ്ചാക്കോ ബോബന്‍ ചിത്രം ‘തട്ടുംപുറത്തെ അച്യുതന്‍’; ക്രിസ്മസിന്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പുതുമുഖം ശ്രവണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ. ചിത്രത്തിന് എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്. സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Advertisment