Advertisment

കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ല ;  മന്ത്രിയുടെ ഇടപെടല്‍ അനവസരത്തില്‍; അവാര്‍ഡ് പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് നിര്‍വാഹകസമിതിയും

New Update

തൃശ്ശൂര്‍: ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ വിവാദത്തില്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിര്‍വാഹക സമിതിയും. കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്ന് നിര്‍വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.

Advertisment

publive-image

‘നിലവിലെ സാഹചര്യത്തില്‍ അവാര്‍ഡ് പുന:പരിശോധിക്കേണ്ട കാര്യമില്ല. മന്ത്രി എ.കെ ബാലന്റെ ഇടപ്പെടല്‍ അനവസരത്തിലുള്ളതാണ്.’നിര്‍വാഹക സമിതിക്ക് ശേഷം അക്കാദമിയുടെ ജനറല്‍ കൗണ്‍സിലും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിലെ ഔദ്യോഗിക നിലപാട് പുറത്ത് വരിക.

കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നും അവാര്‍ഡ് പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും ലളിതകലാ അക്കാദമി ചെയര്‍മാനും നേരത്തെ നിലപാടെടുത്തിരുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് അക്കാദമി പുരസ്‌കാരം ലഭിച്ചതാണ് വിവാദമായത്. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചത്.

Advertisment