Advertisment

തന്നെ കൊല്ലാനായി മന്ത്രവാദം നടത്തി; അന്ധവിശ്വാസം കാരണമാണ് ലാലു വെള്ള കുര്‍ത്ത ധരിക്കുന്നത് ഒഴിവാക്കിയത്; ലാലു പ്രസാദ് യാദവ് മൃഗബലി നടത്തുന്ന അന്ധവിശ്വാസിയെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി

New Update

പട്‌ന: തന്നെ കൊല്ലാനായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മന്ത്രവാദം നടത്തിയെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. ലാലു പ്രസാദ് യാദവ് അന്ധവിശ്വാസിയാണെന്നും സുശീല്‍ മോദി ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

അന്ധവിശ്വാസം കാരണമാണ് ലാലു പ്രസാദ് യാദവ് വെള്ള കുര്‍ത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്‍ജെഡിയുടെ വക്താവാക്കിയെന്നും സുശീല്‍ മോദി പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് തന്നെ കൊല്ലാനായി ഇവര്‍ മന്ത്രവാദം നടത്തിയതെന്നും സുശീല്‍ മോദി കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളില്‍ വിശ്വാസമില്ലാത്ത ലാലു, മൃഗബലി ഉള്‍പ്പെടെയുള്ള ആഭിചാര ക്രിയകള്‍ ചെയ്യാറുണ്ടെന്നും സുശീല്‍ മോദി ആരോപിച്ചു.

അതേസമയം, സുശീല്‍ കുമാര്‍ മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രംഗത്തെത്തി. സുശീല്‍ മോദിയുടെ ഭാഗത്തുനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുത് എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന് തൊഴിയില്ലായ്മയെക്കുറിച്ചോ വിദ്യാഭ്യാസനത്തിനെ കുറിച്ചോ ആരോഗ്യ രംഗത്തെ കുറിച്ചോ ഒക്കെ സംസാരിക്കാമായിരുന്നു. തന്റെ പാര്‍ട്ടി പതിനഞ്ച് വര്‍ഷം എന്തുചെയ്തുവെന്ന് അദ്ദേഹത്തിന് വിശദീകരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം പറയുന്നത് ബാലിശമായ കാര്യങ്ങളാണെന്ന് തേജസ്വി കൂട്ടിച്ചേര്‍ത്തു.

lalu prasad yadav
Advertisment