Advertisment

ഉറൂസിന് പുതിയ പതിപ്പുമായി ലംബോര്‍ഗിനി

author-image
സത്യം ഡെസ്ക്
New Update

ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് പുറത്തിറക്കി ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ ലംബോർഗിനി. പുതിയതും അപ്‌ഡേറ്റ് ചെയ്‌തതുമായ സ്റ്റാൻഡേർഡ് പെയിന്റ് ഓപ്ഷനുകളിൽ നിന്നും കൂടുതൽ ഇന്റീരിയർ കസ്റ്റമൈസേഷനുകളിൽ നിന്നും ലംബോർഗിനി ഉറൂസ് ഉടമകൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കാം.

Advertisment

publive-image

ലംബോർഗിനിയുടെ പരമ്പരാഗത ഹൈ-ഗ്ലോസ്സ് നാല്-ലെയർ പേൾ നിറങ്ങളായ ഗിയല്ലോ ഇൻറ്റി, അരാൻസിയോ ബോറാലിസ്, വെർഡെ മാന്റിസ് എന്നിവയുമായി സമന്വയിപ്പിച്ച പുതിയ ടു-ടോൺ കളർ ഓപ്ഷൻ, ഉയർന്ന ഗ്ലോസ് ബ്ലാക്ക് റൂഫ്, റിയർ ഡിഫ്യൂസർ, സ്‌പോയിലർ ലിപ് എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഉയർന്ന ഗ്ലോസ്സ് ബ്ലാക്ക് 23 ഇഞ്ച് റിംസിന് സമാനമായി ടെയിൽ പൈപ്പുകൾ സ്പോർട്ടി മാറ്റ് ഗ്രേ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

പുതിയ ഇന്റീരിയറിൽ സവിശേഷമായ ഇരട്ട-ടോൺ കളർ കോമ്പിനേഷനും, ഹെക്സഗൺ ഷേപ്പിലുള്ള Q-സിറ്റുറ അപ്ഹോൾസ്റ്ററി സ്റ്റിച്ചിംഗും ലോഗോ എംബ്രോയിഡറിയും ഉപയോഗിച്ചാണ് സീറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കാർബൺ ഫൈബർ, കറുത്ത അനോഡൈസ്ഡ് അലുമിനിയം ഘടകങ്ങൾ എന്നിവ ക്യാബിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ കീ ഡിസൈനും ഇന്റലിജന്റ് പാർക്ക് അസിസ്റ്റ് ഉൾപ്പെടുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത ഓപ്ഷണൽ പാർക്കിംഗ് അസിസ്റ്റ് പാക്കേജും 2021 ലംബോർഗിനി ഉറൂസിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഒരു ബട്ടണിന്റെ പുഷ് ചെയ്താൽ ഓട്ടോമാറ്റിക് പാർക്കിംഗിനായി സ്റ്റിയറിംഗ്, ത്രോട്ടിൽ, ബ്രേക്കിംഗ് ഫംഗ്ഷനുകൾ കൈകാര്യം ചെയ്യുന്നതിലൂടെ ഉറൂസ് എസ്‌യുവിയെ പാർക്ക് ചെയ്യാം.

auto news lamborghini lamborghini urus
Advertisment