Advertisment

വൈത്തിരിയിൽ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം; മണ്ണിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി 

New Update

publive-image

വൈത്തിരി: വൈത്തിരി ടൗണില്‍ കാനറാ ബാങ്കിനോട് ചേര്‍ന്ന് നിര്‍മ്മാണം നടക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിക്ക് മണ്ണെടുക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായി.

മണ്ണില്‍ കുടുങ്ങിയ 3 ഇതര സംസ്ഥാന തൊഴിലാളികളെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. അരയ്‌ക്കൊപ്പം മണ്ണില്‍ കുരുങ്ങിയ തൊഴിലാളികളെ ശ്രദ്ധാപൂര്‍വ്വം മണ്ണ് നീക്കം ചെയ്താണ് പുറത്തെടുത്തത്. പരിക്കൊന്നുമില്ലാത്തതിനാല്‍ ആരും ചികിത്സ തേടിയില്ല.

wayanad news
Advertisment