Advertisment

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കൊളംബൊ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചു. രാജപക്‌സെയുടെ മകന്‍ നമള്‍ രാജപക്‌സെ കഴിഞ്ഞ ദിവസം രാജിക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു. ഏഴ് ആഴ്ചയായി ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയായിരുന്നു.

Advertisment

publive-image

ഇതിന് വിരാമമിട്ടുകൊണ്ടാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജി. ഭൂരിപക്ഷമില്ലാതെ രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം.

ഒക്ടോബര്‍ 26 നാണ് റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി പകരം രാജപക്‌സെയെ തല്‍സ്ഥാനത്ത് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചത്.

എന്നാല്‍ ഈ നടപടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടാനായില്ല. രാജപക്‌സെയ്‌ക്കെതിരെ രണ്ട്തവണ ശ്രീലങ്കന്‍ പാര്‍ലമെന്റ് അവിശ്വാസം പാസാക്കിയിരുന്നു.

രാജപക്‌സെ രാജിവെച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുമെന്നാണ് വിവരം.

Advertisment