Advertisment

തൃശ്ശൂരിൽ ടാറ്റൂ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട: ഒരാൾ പിടിയിൽ

New Update

publive-image

തൃശൂർ: തൃശൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ നിന്നായി വിൽപ്പനക്കായി എത്തിച്ചതായിരുന്നു ഇത്.

വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടിൽ വൈഷ്ണവ് ആണ് പിടിയിലായത്. തൃശ്ശൂരിൽ ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്നുകളുമായി ഇയാൾ അറസ്റ്റിലായത്

NEWS
Advertisment