Advertisment

തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി യുവതിയടക്കം 7 പേര്‍ കസ്റ്റഡിയില്‍

New Update

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട. അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ധര്‍മ്മശാലയില്‍വച്ചാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. യുവതിയടക്കം ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തു.

publive-image

ഇവരെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്ന് 2,50,000 രൂപ വിലവരുന്ന എംഡിഎംഎ, 40,000 രൂപ വിലവരുന്ന 8 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

drug siezed
Advertisment