Advertisment

ലേസര്‍ ഉപയോഗിച്ച് രോമം കളയുന്നതിന് അല്‍മ മെഡിക്കലിന്റെ സോപ്രാനോ ഐ.സി.ഇ പ്ലാറ്റിനം സംവിധാനം കേരളത്തിന് പരിചയപ്പെടുത്തി ക്രെഡന്‍സ് ഹോസ്പിറ്റല്‍

New Update

തിരുവനന്തപുരം : ശസ്ത്രക്രിയ ആവശ്യമുള്ള ചികിത്സകള്‍ക്ക് ലേസര്‍, അള്‍ട്രാസൗണ്ട്, റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയ നൂതന സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആഗോള സ്ഥാപനമായ അല്‍മ മെഡിക്കല്‍ അവതരിപ്പിക്കുന്ന ലേസര്‍ ഉപയോഗിച്ച് രോമം കളയുന്നതിനുള്ള സോപ്രാനോ ഐസിഇ പ്ലാറ്റിനം എന്ന നൂതന സംവിധാനം തലസ്ഥാനത്തെ വൈദ്യശാസ്ത്ര രംഗത്തെ അതികായരായ ക്രെഡന്‍സ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Advertisment

publive-image

ട്രയോ ക്ലസ്റ്റേര്‍ഡ് ഡയോഡ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ലേസര്‍ ഉപയോഗിച്ച് രോമം കളയുന്ന സംവിധാനമാണ് സോപ്രാനോ ഐസിഇ പ്ലാറ്റിനം എന്ന് അല്‍മ മെഡിക്കല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സൗമന്‍ ദത്ത പറഞ്ഞു. രോമം കളയുന്നതിന് കാര്യക്ഷമമായ മൂന്ന് പ്രക്രിയകളുടെ നേട്ടം ലഭ്യമാക്കുന്നതാണ് ഈ സംവിധാനം.

രോമം കളയുന്നതിന് ഇന്ന് ലഭ്യമായ ഏറ്റവും സമഗ്രവും സുരക്ഷിതവുമായ ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണ് സോപ്രാനോ ഐസിഇ പ്ലാറ്റിനമെന്നും അദ്ദേഹം പറഞ്ഞു. ക്രെഡന്‍സ് ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സൗമന്‍ ദത്ത കൂട്ടിച്ചേര്‍ത്തു.

സ്ത്രീ ശാക്തീകരണത്തിന്റെ ഇക്കാലത്ത് അമിത രോമ വളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ സ്ത്രീകളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് പ്രശസ്ത കോസ്മെറ്റിക് സര്‍ജനായ ഡോ. മോഹന്‍ തോമസ് പറഞ്ഞു. ലിംഗഭേദമില്ലാതെ സ്ത്രീകള്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവരെ ഏറെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് (പിസിഒഡി). അമിത രോമ വളര്‍ച്ച, ഭാരക്കൂടുതല്‍, മുഖക്കുരു, ക്രമതെറ്റുന്ന ആര്‍ത്തവം തുടങ്ങിയവയാണ് അതിന്റെ പ്രധാന ലക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ആരോഗ്യപരിപാലനം ഉറപ്പുവരുത്തുന്ന ക്രെഡന്‍സ് ഹോസ്പിറ്റല്‍ വേദന രഹിത, പാര്‍ശ്വഫലങ്ങളില്ലാത്ത, രോമം കുറയ്ക്കുന്നതിന് ശാശ്വത പരിഹാരമായ സോപ്രാനോ ഐസിഇ പ്ലാറ്റിനം എന്ന സംവിധാനം തിരുവനന്തപുരത്ത് ഇതാദ്യമായി അവതരിപ്പിക്കുകയാണ്.

എല്ലാ തരം ചര്‍മങ്ങളിലും പ്രവര്‍ത്തിക്കുന്ന ലേസര്‍ ചികിത്സയാണ് ഇത്. കോസ്മെറ്റിക് മെഡിസിന്‍, ശസ്ത്രക്രിയ എന്നീ മേഖലകളില്‍ ഏറ്റവും നൂതനമായ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമായി മാറ്റുന്നതിന് സിഎസ്ഐയുമായി സഹകരിച്ച് നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിക്കാനുള്ള ഒരുക്കത്തിലാണ് ക്രെഡന്‍സ് ഹോസ്പിറ്റല്‍.

ഉത്പന്നത്തിന്റെ പ്രധാന സവിശേഷതകള്‍

നൂതന സാങ്കേതിക വിദ്യ: മൂന്ന് വ്യത്യസ്ത ചികിത്സാരീതികള്‍ ഉള്‍പ്പെടുന്നത്

വേദന രഹിതം: വേദനയില്ലാത്ത ചികിത്സാരീതി. മസാജ് പോലുള്ള അനുഭവം നല്‍കുന്നു.

എല്ലാ വിധ ചര്‍മങ്ങള്‍ക്കും അനുയോജ്യം

നൂറു ശതമാനം സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുള്ളത്.

ഏതു സമയത്തും ചികിത്സയ്ക്ക് വിധേയമാകാവുന്നതാണ്

വേഗതയാര്‍ന്ന ചികിത്സാ പ്രക്രിയ

ചികിത്സ കഴിഞ്ഞ് ഉടന്‍ തന്നെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം

ഏത് ശരീരഭാഗത്തിനും അനുയോജ്യം

പ്രശസ്ത കോസ്‌മെറ്റിക് സര്‍ജന്‍ ഡോ. മോഹന്‍ തോമസ്സിന്റെ സാന്നിധ്യത്തില്‍ ക്രെഡന്‍സ് ഹോസ്പിറ്റലില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ആല്‍മ മെഡിക്കലിന്റെ എം.ഡി ഡോ.സൗമന്‍ ദത്ത, ക്രെഡന്‍സ് ഹോസ്പിറ്റല്‍ എം.ഡി ഡോ.ശാന്തമ്മ മാത്യു, ജനറല്‍ മാനേജര്‍ പ്രശാന്ത് സി.വി, ഡോ.രാഖി നായര്‍, ഡോ.സൂസന്‍ രജനി ഈപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment