Advertisment

ആശുപത്രിവാസത്തിനുശേഷം ആരോഗ്യത്തോടെ താന്‍ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ലത മങ്കേഷ്‌കര്‍

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡല്‍ഹി : പ്രശസ്ത ഗായിക ലത മങ്കേഷ്‌കര്‍ 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യ നിലയില്‍ മെച്ചപ്പെട്ടുഅവര്‍ ആശുപത്രി വിട്ടു. ആരോഗ്യത്തോടെ താന്‍ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ലത മങ്കേഷ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

ന്യൂമോണിയയും ശ്വാസതടസവും മൂലം നവംബര്‍ 11 നാണ് ലത മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടുവെന്നും ലത മങ്കേഷ്‌കര്‍ കുറിച്ചു. ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ലത മങ്കേഷ്‌കര്‍ നന്ദി അറിയിച്ചു.

LATHAMANKESHKAR
Advertisment