Advertisment

കുവൈറ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി വിവാഹ മോചന നിരക്ക് വര്ധിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി വിവാഹ മോചന നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നിയമമന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹിബ അല്‍ അബ്ദുല്‍ അല്‍ ജലീല്‍ വ്യക്തമാക്കി.

Advertisment

publive-image

രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്വദേശികളുടെ ഇടയില്‍ വിവാഹത്തിനേക്കാള്‍ കൂടുതല്‍ വിവാഹമോചനമാണ് നടക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. 2007 മുതല്‍ 2017 വരെ രാജ്യത്ത് 100017 വിവാഹങ്ങള്‍ നടന്നപ്പോള്‍ 5926 വിവാഹമോചനങ്ങളും നടന്നുവെന്ന് അവര്‍ വിശദീകരിച്ചു.

പഠനത്തില്‍ 2007 മുതല്‍ 2017 വരെ നടന്ന വിവാഹമോചനങ്ങളുടെ എണ്ണം എത്രയെന്ന് എടുത്തുപറയുന്നില്ലെങ്കിലും 2018 മുതല്‍ 2022 വരെയുള്ള വിവാഹമോചനങ്ങളുടെ എണ്ണം പ്രവചിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പരസ്പരമുള്ള വിശ്വാസക്കുറവും , ആത്മവിശ്വാസമില്ലായ്മയും മറ്റുമാണ് വിവാഹമോചനം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു,

kuwait kuwait latest
Advertisment