Advertisment

കോന്നിയില്‍ ശബരിമലയും ചര്‍ച്ച ചെയ്യണമെന്ന് എ പത്മകുമാര്‍; വിജയം ഉറപ്പെന്ന് ജനീഷ്‌കുമാര്‍ 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

കോന്നി : സ്ത്രീ പ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം ശബരിമലയും ചര്‍ച്ച ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.

Advertisment

publive-image

പൗരസ്വീകരണങ്ങളും റോഡ് ഷോകളുമായി കോന്നി മണ്ഡലത്തിലെ പരസ്യ പ്രചാരണവുമായി സജീവമാണ് ഇടതു സ്ഥാനാര്‍ത്ഥിയായ കെ യു ജനീഷ്‌കുമാര്‍ . സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി വന്നതിന്റെ ആവേശത്തിലാണ് കോന്നിയിലെ ഇടതു ക്യാമ്പ്. 23 വര്‍ഷം മുമ്പ് കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാനാണ് കെയു ജനീഷ് കുമാര്‍ ഇറങ്ങുന്നത്.

1991ല്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു എ പദ്മകുമാറാണ് കോന്നിയില്‍ മത്സരിച്ചിരുന്നത്. ഇക്കുറി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ജനീഷ് കുമാറാണ് കോന്നിയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും എല്‍ഡിഎഫ് എടുത്ത നിലപാടാണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

കോന്നി തനിക്ക് വലിയ ആവേശമാണ് നല്‍കുന്നതെന്നും യുവാക്കളാണ് തനിക്ക് സ്വീകരണമൊരുക്കുന്നതെന്നും വിജയം ഉറപ്പെന്നും ജനീഷ് പ്രതികരിച്ചു.

Advertisment